ഇല്ലിക്കൽ കല്ല്-കോട്ടയം ജില്ല

                  കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഇല്ലിക്കൽ കല്ല് .സമുദ്ര നിരപ്പിൽ നിന്ന് 4000 അടി ഉയരത്തിലാണ് ഈ സ്ഥലം.ഇല്ലിക്കൽ മലയിൽ മലയിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ല് മൂന്ന് മലകളുടെ ഒരു കൂട്ടമാണ്.കുടയുടെ ആകൃതിയിലുള്ള ഇതിലെ ഒരു മലയുടെ പേര് കുട കല്ല് (Kuda kallu) എന്നാണ്. ഔഷധ പ്രാധാന്യമുള്ള നീല കൊടുവേലി ഇവിടെ വളര്ന്നുണ്ടെന്നാണ് വിശ്വാസം. നീല നിറത്തിലുള്ള ഈ പൂവിനു ഏറെ ശക്തികൾ ഉണ്ടെന്നാണ് ഐതീഹം. രണ്ടാമത്തെ മല കൂണ് കല്ല്(Koonu kallu) എന്നറിയപ്പെടുന്നു.ഈ രണ്ടു പാറകളെയും ബന്ധിപ്പിക്കുന്ന ഒരു പാലമുണ്ട്. നരകപാലം(Naraka paalam) എന്നറിയപ്പെടുന്ന ഇതിന് അര അടി മാത്രമേ വീതിയുള്ളു.

       മലയുടെ ഏറ്റവും ഉന്നതിയിൽ നിന്ന് അറബി കടൽ ചക്രവാളത്തിൻ്റെ അതിരു ആയി കാണാൻ സാധിക്കും. ഇല്ലിക്കൽ കല്ല് വിനോദ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ ഒരു സ്ഥലമാണ്.മലക്ക് താഴെ കാണുന്ന വിശാലമായ താഴ്വാരം സഞ്ചാരികൾക്ക് ഒരു പുതിയ അനുഭവം നൽകുന്നു.ഏറെ കാലമായി ശ്രദ്ധ ലഭിക്കാതിരുന്ന ഈ പ്രേദേശം ഇപ്പോൾ കോട്ടയം ജില്ലയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ ഒന്നാമതാണ്. ദുൽകർ സൽമാൻ നായകനായ സി.ഐ.എ(CIA) യുടെ ഒരു ഒരു ഗാന രംഗം ചിത്രീകരിച്ചത് ഇവിടെയാണ്.അതിലൂടെ അടുത്ത കാലത്തായി യുവാൾക്കക്ക് ഏറെ ഇഷ്ട്ടപെട്ട ഒരിടമായി ഇത് മാറിയിട്ടുണ്ട്.















copyright © . all rights reserved. designed by Color and Code

grid layout coding by helpblogger.com