വൈക്കം

  കോട്ടയത്തിന്റെ വടക്കു പടിഞ്ഞാർ സ്ഥിതിചെയ്യുന്ന വൈക്കം കേരളത്തിന്റെ കലാ- സാംസ്കാരിക- രാഷ്ട്രീയ ചരിത്രത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു പ്രേദേശമാണ്.അഷ്ടമിയും ബഷീറും സത്യഗ്രവും എല്ലാം വൈക്കത്തിന്റെ സ്വന്തമാണ് .
    ഉൾനാടൻ ജലഗതാഗതം ഏറെ പുരോഗമിച്ച ഒരു പ്രേദേശം കൂടിയാണ് വൈക്കം.വൈക്കം ബോട്ട് ജെട്ടിയും,ജങ്കാർ സെർവിസും വൈക്കത്തെ ഓരോ സാധാരണക്കാരന്റെയും നിത്യ ജീവിതത്തിന്റെ ഭാഗമാണ്.

തൃശൂർ

              തൃശൂരിലേക്ക് എത്തുന്ന യാത്രക്കാരെ സ്വാഗതം ചെയ്യുന്ന പുരത്തിന്റെ ചിത്രീകരണം.

യാത്ര

മഴയുടെ സംഗീതം

      മഴയുടെ സൗന്ദര്യം അതൊന്നു വേറെ തന്നെയാണ്.വേനലിന്റെ ദുഃഖങ്ങളിലേക്ക് പ്രകൃതിയുടെ കനിവാണ് മഴ.മഴയുടെ ഭംഗി ആസ്വാദിക്കാൻ എല്ലാ മലയാളികൾക്കും ഒത്തിരി ഇഷ്ട്ടമാണ്.എന്നാൽ നിനച്ചിരിക്കാതിരിക്കുന്ന സന്ദർഭത്തിൽ വരുന്ന മഴ എല്ലാര്ക്കും അരോചകവുമാണ് . 

മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഇടുക്കിയുടെ ഒരു ഗ്രാമം

    ഇടുക്കിയുടെ സൗന്ദര്യം ഒരു ചിത്രത്തിലൂടെ വര്ണിക്കുവുന്നതിലും അപ്പുറമാണ്. ഋതുക്കൾ ഏതായാലും ഇടുക്കി അതിന്റെ തനത് സൗന്ദര്യം കാത്തു സൂക്ഷിക്കും.കേവലം ഹൈ റേഞ്ചിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല പ്രകൃതി  രമണിയത താഴ്ന്ന പ്രേദേശങ്ങളിലും നമ്മുക്ക് ഈ മനോഹാരിത കാണുവാൻ കഴിയും.മഞ്ഞിൽ കുളിച്ചു നില്ക്കുന്ന ഒരു ഇടുക്കി ഗ്രാമം.

കോഴിക്കോട് TOYOTTA

തൊടുപുഴയാറ്

     തൊടുപുഴ ആറ് ഇടുക്കി ജില്ലയിൽ ഉത്ഭവിച് അറബിക്കടലിൽ പതിക്കുന്നു.ഇടുക്കി ഡാമിലെ വൈദ്യുത ഉത്പാദനത്തിന് ശേഷം ഒഴുക്കി കളയുന്ന ജലത്താൽ വര്ഷം മുഴുവൻ ഈ പുഴ സമൃദ്ധമാണ്.ഇടുക്കി ജില്ലയുടെ ജീവനദിയായ തൊടുപുഴ ആറ് മുവാറ്റുപുഴ ആറിൽ ചേരുന്നു.തൊടുപുഴ ആറിന്റെ സമീപ പ്രേദേശങ്ങൾ എല്ലാം ഹരിതാഭ ഭംഗിയിലാണ്.സഞ്ചാരികൾക്കു ഹൃദ്യമായ അനുഭവമാണ് ഈ കാഴ്ചകൾ നൽകുന്നത്.ഒരു കാലത്തു മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷൻസ് ആയ കാഞ്ഞാർ,കുടയത്തൂർ,അറക്കുളം എല്ലാം ഈ പുഴയുടെ തീരത്താണ്.

മഴ

ഇല്ലിക്കൽ കല്ല്-കോട്ടയം ജില്ല

                  കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഇല്ലിക്കൽ കല്ല് .സമുദ്ര നിരപ്പിൽ നിന്ന് 4000 അടി ഉയരത്തിലാണ് ഈ സ്ഥലം.ഇല്ലിക്കൽ മലയിൽ മലയിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ല് മൂന്ന് മലകളുടെ ഒരു കൂട്ടമാണ്.കുടയുടെ ആകൃതിയിലുള്ള ഇതിലെ ഒരു മലയുടെ പേര് കുട കല്ല് (Kuda kallu) എന്നാണ്. ഔഷധ പ്രാധാന്യമുള്ള നീല കൊടുവേലി ഇവിടെ വളര്ന്നുണ്ടെന്നാണ് വിശ്വാസം. നീല നിറത്തിലുള്ള ഈ പൂവിനു ഏറെ ശക്തികൾ ഉണ്ടെന്നാണ് ഐതീഹം. രണ്ടാമത്തെ മല കൂണ് കല്ല്(Koonu kallu) എന്നറിയപ്പെടുന്നു.ഈ രണ്ടു പാറകളെയും ബന്ധിപ്പിക്കുന്ന ഒരു പാലമുണ്ട്. നരകപാലം(Naraka paalam) എന്നറിയപ്പെടുന്ന ഇതിന് അര അടി മാത്രമേ വീതിയുള്ളു.

       മലയുടെ ഏറ്റവും ഉന്നതിയിൽ നിന്ന് അറബി കടൽ ചക്രവാളത്തിൻ്റെ അതിരു ആയി കാണാൻ സാധിക്കും. ഇല്ലിക്കൽ കല്ല് വിനോദ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ ഒരു സ്ഥലമാണ്.മലക്ക് താഴെ കാണുന്ന വിശാലമായ താഴ്വാരം സഞ്ചാരികൾക്ക് ഒരു പുതിയ അനുഭവം നൽകുന്നു.ഏറെ കാലമായി ശ്രദ്ധ ലഭിക്കാതിരുന്ന ഈ പ്രേദേശം ഇപ്പോൾ കോട്ടയം ജില്ലയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ ഒന്നാമതാണ്. ദുൽകർ സൽമാൻ നായകനായ സി.ഐ.എ(CIA) യുടെ ഒരു ഒരു ഗാന രംഗം ചിത്രീകരിച്ചത് ഇവിടെയാണ്.അതിലൂടെ അടുത്ത കാലത്തായി യുവാൾക്കക്ക് ഏറെ ഇഷ്ട്ടപെട്ട ഒരിടമായി ഇത് മാറിയിട്ടുണ്ട്.















copyright © . all rights reserved. designed by Color and Code

grid layout coding by helpblogger.com